അത്ഭുതപ്പെടുത്തും ചെറുനാരങ്ങയുടെ ഗുണങ്ങള്‍ ഹൃദയം മുതല്‍ സ്കിന്‍ വരെ സുരക്ഷിതം
ഹൃദയാരോഗ്യത്തിന് ഉത്തമം - വിറ്റാമിന്‍ സി യുടെ സമൃദ്ധമായ ഉറവിടമാണ് ചെറുനാരങ്ങയൈന്ന് അറിയുമോ. ഒരു നാരങ്ങയില്‍ 31 ഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പഠനങ്ങള്‍ പറയുന്നത് വിറ്റാമിന്‍ സി കൂടുതലുള്ള പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ്. ധാരാളം നാരുകളുള്ളതിനാല്‍ മോശം കൊളസ്‌ട്രോള്‍ കുറച്ച് ചെറുനാരങ്ങ ഹൃദയത്തെ കാത്തുസൂക്ഷിക്കും
. മാത്രമല്ല കാന്‍സര്‍ തടയാന്‍ പോലും ചെറുനാരങ്ങയ്ക്ക് കഴിയും. കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന ഹെസ്‌പെരിഡിന്‍, ഡി-ലിമോനെന്‍ എന്നിവ ഇതില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. വിളര്‍ച്ചയ്ക്കെതിരെയുള്ള നല്ല ഒരു പോംവഴി കൂടിയാണ് ചെറുനാരങ്ങകള്‍ . ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. നാരങ്ങയിലെ വിറ്റാമിന്‍ സി ഇരുമ്പ് നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ നാരങ്ങ സഹായിക്കും. നാരങ്ങയിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.